CMDRF

മദ്യലഹരിയില്‍ കാറില്‍ അഭ്യാസ പ്രകടനം; യുവാക്കള്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ കാറില്‍ അഭ്യാസ പ്രകടനം; യുവാക്കള്‍ അറസ്റ്റില്‍
മദ്യലഹരിയില്‍ കാറില്‍ അഭ്യാസ പ്രകടനം; യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി : കൊച്ചിയില്‍ മദ്യലഹരിയില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. എംജി റോഡില്‍ ഇന്നലെ രാത്രി 2 മണിക്കായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാള്‍ കാറോടിക്കുകയും രണ്ടു പേര്‍ കാറിന്റെ വശങ്ങളിലൂടെ ദേഹം പുറത്തേക്കിട്ട് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുകയുമായിരുന്നു .

പുറകെ വന്ന വാഹനത്തില്‍ സഞ്ചരിച്ചവര്‍ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തുന്ന വിഡിയോ റിക്കോര്‍ഡ് ചെയ്യുകയും അത് പോലീസിനെ അറിയിച്ചതിനെയും തുടര്‍ന്നാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് എത്തി 3 പേരെയും അറസ്റ്റ് ചെയ്തത്.

Top