ചേലക്കര: ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ വിജയം കെപിസിസി പ്രസിഡന്റിന്റെ മുഖത്തേറ്റ അടിയെന്ന് മന്ത്രി കെ രാജൻ. അഭിമാനകരമായ വിജയമാണ് മണ്ഡലത്തിൽ നേടാനായത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്പടിച്ച് നടത്തിയ പ്രചരണം ഫലം കണ്ടില്ല. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞത്. എന്നാൽ ചേലക്കരയിലെ ഗ്രാമങ്ങൾ യു ആർ പ്രദീപിനും കെ ആർ രാധാകൃഷ്ണനും ഒപ്പം എന്ന് വീണ്ടും തെളിയിച്ചെന്നും മന്ത്രി പറഞ്ഞു.