കല്പറ്റ: രാജ്യത്ത് ഒരു സീറ്റും ആരുടെയും കുത്തകയല്ലെന്ന് പ്രകാശ് ജാവഡേക്കര്‍. ഏത് സീറ്റിലും ബിജെപിക്ക് മത്സരിച്ച് വിജയിക്കാനാവും. വയനാട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ വണ്ടൂര്‍ മണ്ഡലത്തിലെ ചോക്കാട് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി കുടുംബത്തിന്റെ ഉറച്ചമണ്ഡലം എന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്ന റായ്ബറേലിയില്‍ ഇന്ദിരാഗാന്ധിയും അമേഠിയില്‍ രാഹുലും തോല്‍വിയറിഞ്ഞിട്ടുണ്ട്. ഇക്കുറി ചരിത്രം തിരുത്തി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് വിജയിച്ച് കയറുമെന്നും ജാവഡേക്കര്‍ പറഞ്ഞു.
Also Read :ഒടുവില്‍ പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം; എല്ലാ പദവികളില്‍ നിന്നും നീക്കും
”90 ശതമാനം കാര്‍ഷിക മണ്ഡലമായ വയനാട്ടിന് ഒരു സഹായവും പ്രിയങ്കയുടെ പാര്‍ട്ടി ചെയ്തിട്ടില്ല. വയനാട്ടില്‍ ജനം ദുരിതം പേറിയാണ് ജീവിക്കുന്നത്. മോദി സര്‍ക്കാര്‍ വന്നതിനു ശേഷം രാജ്യത്ത് വിദ്യാഭ്യാസ, വ്യവസായ രംഗങ്ങളില്‍ വന്‍ കുതിപ്പുണ്ടായി” പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.