തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയ നടപടി അറിയില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സംസ്ഥാന കമ്മിറ്റിയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ബി ജെ പി നേതാവ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് നീക്കിയത്.