കോഴിക്കോട്; പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന വിവാദത്തിൽ കുടുങ്ങിയ മുൻ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടൂളി പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിനുമുന്നിൽ സമരം തുടങ്ങി. ഇതോടെ ശ്രീജിത്തിന്റെ വീടിന് പൊലീസ് സുരക്ഷയേർപ്പെടുത്തി.
അമ്മയ്ക്കും മക്കൾക്കുമൊപ്പമാണ് പ്രമോദ് സമരമിരിക്കുന്നത്. അഭിഭാഷകരുമായി സംസാരിച്ച് നാളെയും മറ്റന്നാളുമായി പൊലീസിനും അന്വേഷണ ഏജൻസികൾക്കും പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു.
താനും തന്റെ കുടുംബവും സ്നേഹിതരും മാത്രമാണ് ഇപ്പോൾ ഉത്തരം പറയേണ്ടതായി വന്നത്. ഇക്കാര്യം തന്റെ അമ്മയെ മാത്രമാണു ബോധ്യപ്പെടുത്തേണ്ടത്. ഞാൻ 22 ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ തെളിവുതരണം. ഗൂഢാലോചന നടത്തിയത് ആരാണ്. 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അതാരാണ്? ആരു കൊടുത്തു? എപ്പോൾ വാങ്ങി തുടങ്ങിയ കാര്യങ്ങൾ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനായാണു പരാതിക്കാരന്റെ വീടിനുമുന്നിൽ സമരം ചെയ്യുന്നതെന്നും പ്രമോദ് പറഞ്ഞു.