വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണി

സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ അറിയിച്ചു

വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണി
വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണി

ചെന്നൈ: വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ സാമ്പാറിൽ പ്രാണിയെ കണ്ടെത്തി. തിരുന്നൽവേലി-ചെന്നൈ ട്രെയിനിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റെയിൽവേ. സാമ്പാർ നൽകിയ അലുമിനിയം കണ്ടൈനറിനുള്ളിൽ പ്രാണി കുടുങ്ങിയതാണെന്നാണ് റെയിൽവേയുടെ വിശദീകരണം.

സംഭവത്തിൽ ഉടൻ തന്നെ ഇക്കാര്യത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോൺ​ഗ്രസ്. വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണ​ത്തിന്റെ സുരക്ഷ സംബന്ധിച്ചും ഇക്കാര്യത്തിൽ ഐ.ആർ.സി.ടി.സിയുടെ ഉത്തരവാദിത്തത്തെ പറ്റിയും കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പ്രതികരിച്ചു.

Also Read: വീടിന് പുറത്ത് ഒരു ലൈറ്റ് ഓണ്‍ ചെയ്തിടണം; കുറുവാ ഭീതിയില്‍ ജാഗ്രതാ നിര്‍ദേശവുമായി മുനമ്പം പൊലീസ്

സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ അറിയിച്ചു. ഡിണ്ടിഗൽ സ്റ്റേഷനിൽവെച്ച് ഭക്ഷ്യപാക്കറ്റ് പരിശോധനക്കായി ഹെൽത്ത് ഇൻസ്​പെക്ടർക്ക് കൈമാറി. ഈ അന്വേഷണത്തിലാണ് ഭക്ഷ്യപാക്കറ്റിന്റെ മൂടിയിലാണ് പ്രാണി കുടുങ്ങിയിരുന്നതെന്ന് കണ്ടെത്തിയത്.

ട്രെയിനിൽ ഭക്ഷണത്തിന്റെ വിതരണം നടത്തിയ കരാറുകാരന് 50,000 രൂപ പിഴയിടുകയും ചെയ്തുവെന്നും റെയിൽവേ അറിയിച്ചു. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും പരാതികൾ പരിഹരിക്കാനും റെയിൽവേ എപ്പോഴും ശ്രമിക്കാറുണ്ടെന്നും അധികൃതർ അറിയിച്ചു.

Top