ഡൽഹി: ഇനി തിരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പ്രവചനവും ഫലവും തമ്മിൽ വലിയ അന്തരം വന്നതോടെയാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 300 സീറ്റ് നേടുമെന്നായിരുന്നു പ്രശാന്തിന്റെ പ്രവചനം. എന്നാൽ 240 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇതിനുപിന്നാലെയാണ് തന്റെ പ്രവചനം തെറ്റിപ്പോയി എന്ന് സമ്മതിച്ച് പ്രശാന്ത് രംഗത്ത് വന്നത്.
എന്നെ പോലെയുള്ള രാഷ്ട്രതന്ത്രജ്ഞർക്കും അഭിപ്രായ സർവേകളിലൂടെ ഫലപ്രഖ്യാപനം പ്രവർചിച്ചവർക്കും എല്ലാം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഞങ്ങളുടെ എല്ലാവരുടേയും പ്രവചനങ്ങൾ തെറ്റിപ്പോയി. തെറ്റി പറ്റി എന്ന കാര്യം അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. ഭാവിയിൽ ഒരിക്കലും ഏതെങ്കിലും പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനങ്ങൾ ഞാൻ നടത്തില്ല – ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞു.