പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി; അനുവദിച്ചത് സ്കൂൾ ബാഗ് ചിഹ്നം

ബിഹാറിൽ അധികാരത്തിലെത്തുകയാണെങ്കിൽ മദ്യനിരോധനം ഒഴിവാക്കുമെന്നും അതുവഴിയുള്ള വരുമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുമെന്നും പ്രശാന്ത് കിഷോർ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി; അനുവദിച്ചത് സ്കൂൾ ബാഗ് ചിഹ്നം
പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി; അനുവദിച്ചത് സ്കൂൾ ബാഗ് ചിഹ്നം

പാട്ന: ബിഹാറിലെ നാല് നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ പ്രശാന്ത് കിഷോറിന്‍റെ പുതിയ രാഷ്ട്രീയ പാർട്ടിയായ ജൻ സുരാജ് പാർട്ടിക്ക് ബിഹാർ ഉപതെരഞ്ഞെടുപ്പിൽ സ്കൂൾ ബാഗ് ചിഹ്നം അനുവദിച്ചു. രാംഗഢിൽ നിന്ന് സുശീൽ സിംഗ് കുശ്വാഹയെയും തരാരിയിൽ നിന്ന് കിരൺ ദേവിയെയും ബെലഗഞ്ചിൽ നിന്ന് മുഹമ്മദ് അംജദിനെയും ഇമാംഗഞ്ച് സംവരണ മണ്ഡലത്തിൽ നിന്ന് ജിതേന്ദ്ര പാസ്വനെയുമാണ് ജൻ സുരാജ് പാർട്ടി മത്സരിപ്പിക്കുന്നത്.

ഗാന്ധിജയന്തി ദിനത്തിൽ പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ വൻ റാലി സംഘടിപ്പിച്ചുകൊണ്ടാണ്‌ പാർടി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഈ മാസം ആദ്യമാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നേരത്തെ സ്ഥാപിച്ച ജൻ സുരാജ് എന്ന സംഘടനയെ ജൻ സുരാജ് പാർട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു.

Also Read : ഇന്ത്യ-യു.എസ്. റൂട്ടില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

പ്രശാന്ത് കിഷോറിന്‍റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഒരു വർഷത്തിനകം ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വിദേശകാര്യ സർവിസിൽ നിന്ന് വിരമിച്ച മനോജ് ഭാരതിയാണ് പാർട്ടിയെ നയിക്കുക. ബിഹാറിൽ അധികാരത്തിലെത്തുകയാണെങ്കിൽ മദ്യനിരോധനം ഒഴിവാക്കുമെന്നും അതുവഴിയുള്ള വരുമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുമെന്നും പ്രശാന്ത് കിഷോർ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Top