തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും കാംകോ മാനേജിങ് ഡയറകട്റുമായിരുന്ന എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച യൂണിയൻ പ്രവർത്തകർക്ക് നന്ദി അറിയിച്ച് പ്രശാന്ത്. കാംകോ മാനേജിങ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ടു മാസമേ ആയുള്ളൂ. ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ടു മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യമാണെന്നും പ്രശാന്ത് പറഞ്ഞു.
Also Read: ഡിസി ബുക്സിന്റേത് ബിസിനസ്സ് തന്ത്രം മാത്രം: എ വിജയരാഘവന്‍
വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണുമെന്നും മിനിസ്റ്ററും, ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റി ലോകോത്തര സ്ഥാപനമാക്കാന്‍ ഉറപ്പിച്ചാല്‍ അത് നടന്നിരിക്കുമെന്നും പ്രശാന്ത് പറഞ്ഞു.
ഞാന്‍ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം. ഈ ഘട്ടത്തില്‍ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍, ഓഫിസേഴ്‌സ് അസോസിയേഷനുകള്‍ ഏവര്‍ക്കും നന്ദി. നിങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണം ഞാൻ കൂടെത്തന്നെ കാണും, പ്രശാന്ത് പറഞ്ഞു.