CMDRF

പ്രവാസി നോർക്ക വായ്പാ ക്യാമ്പ് ഓഗസ്റ്റ് 17 ന്; രജിസ്റ്റർ ചെയ്യൂ

പ്രവാസി നോർക്ക വായ്പാ ക്യാമ്പ് ഓഗസ്റ്റ് 17 ന്; രജിസ്റ്റർ ചെയ്യൂ
പ്രവാസി നോർക്ക വായ്പാ ക്യാമ്പ് ഓഗസ്റ്റ് 17 ന്; രജിസ്റ്റർ ചെയ്യൂ

തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായി നൽകുന്ന നോർക്ക-ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലോൺ ക്യാമ്പ് ഓഗസ്റ്റ് 17 ന് തിരുവനന്തപുരത്ത്. പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്സും, ഒപ്പം ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പും വായ്പാവിതരണവുമാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.

അതേസമയം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. പദ്ധതിയിൽ താൽപര്യമുള്ളവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

എന്നാൽ രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും ഈ പദ്ധതി പ്രയോജനപ്പടുത്താം. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും, കൂടാതെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും നിലവിൽ അപേക്ഷിക്കാൻ അർഹതയുണ്ട്.

Top