നോര്‍ത്ത് കരോലിന: പ്രീ സീസണ്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. സ്പാനിഷ് ക്ലബിനായി 19-ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വസും 27-ാം മിനിറ്റില്‍ ബ്രഹാം ഡയസും ഗോളുകള്‍ നേടി. ചെല്‍സിയുടെ ഏക ഗോള്‍ 39-ാം മിനിറ്റില്‍ നോനി മദുകെയാണ് വലയിലാക്കിയത്.
പ്രീസീസണ്‍ സൗഹൃദ മത്സരങ്ങളില്‍ റയലിന്റെ ആദ്യ ജയമാണിത്. മുമ്പ് ബാഴ്‌സലോണയോടും എ സി മിലാനോടും റയല്‍ സംഘം പരാജയപ്പെട്ടിരുന്നു. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് എ സി മിലാന്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയെ പരാജയപ്പെടുത്തി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ആവേശത്തിനൊടുവിലാണ് ബാഴ്‌സയുടെ പരാജയം.
മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. എ സി മിലാനായി ലൂക്ക ജോവിക് 10-ാം മിനിറ്റിലും ക്രിസ്റ്റ്യന്‍ പുലിസിക് 15-ാം മിനിറ്റിലും ഗോള്‍ നേടി. ബാഴ്‌സയുടെ രണ്ട് ഗോളുകളും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ട് ആറ് കിക്ക് വരെ നീണ്ടു. ഇവിടെ 4-3നാണ് എ സി മിലാന്റെ ജയം.