ഗർഭിണി വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെയും കുട്ടികളെയും കാണാനില്ല

ഗർഭിണി വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെയും കുട്ടികളെയും കാണാനില്ല
ഗർഭിണി വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെയും കുട്ടികളെയും കാണാനില്ല

പാലക്കാട്: കരിമ്പയിൽ ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതയാണ് (26) മരിച്ചത്. ഇന്ന് രാവിലെയാണ് സജിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മക്കളെയും ഭർത്താവിനെയും കാണാനില്ലെന്ന് പരാതിയുണ്ട്.

ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയതായും രണ്ടു കുട്ടികളുമായി ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും വിരലടയാള വിദഗ്തരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Top