CMDRF

പ്രീതി സിന്റയും ലാര്‍സ് ജെല്‍സനും തമ്മില്‍ വേര്‍പിരിയാന്‍ കാരണം താനല്ല; സുചിത്ര പിള്ളൈ

പ്രീതി സിന്റയും ലാര്‍സ് ജെല്‍സനും തമ്മില്‍ വേര്‍പിരിയാന്‍ കാരണം താനല്ല; സുചിത്ര പിള്ളൈ
പ്രീതി സിന്റയും ലാര്‍സ് ജെല്‍സനും തമ്മില്‍ വേര്‍പിരിയാന്‍ കാരണം താനല്ല; സുചിത്ര പിള്ളൈ

ബോളിവുഡ് താരം പ്രീതി സിന്റയും മുന്‍ ഭര്‍ത്താവ് ലാര്‍സ് ജെല്‍സനും തമ്മില്‍ വേര്‍പിരിയാന്‍ കാരണം താനല്ലെന്ന് നടി സുചിത്ര പിള്ളൈ. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ മറ്റ് കാരണങ്ങള്‍കൊണ്ടാണ് അവര്‍ വേര്‍പിരിഞ്ഞതെന്നുമാണ് സുചിത്ര വെളിപ്പെടുത്തിയത്. ഇതോടെ ഏറെ നാളുകളായി പ്രചരിക്കപ്പെട്ടിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.

‘ദില്‍ ചാഹ്താ ഹെ’ എന്ന സിനിമയിലൂടെ സെയ്ഫ് അലി ഖാന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട നടിയാണ് സുചിത്ര പിള്ളൈ. ഈ സിനിമയിലൂടെ സുചിത്രയും പ്രീതിയും അടുത്ത സുഹൃത്തുക്കളായി മാറിയെന്നും സുചിത്ര കാരണമാണ് ലാര്‍സിനെ പ്രീതിക്ക് നഷ്ടെപ്പെട്ടതുമെന്നാമായിരുന്നു അഭ്യൂഹങ്ങള്‍. കൂടാതെ ‘കാമുകനെ തട്ടിയെടുത്തവള്‍’ എന്ന പേരും പ്രചരിക്കപ്പെട്ടിരുന്നു.

താനും പ്രീതിയും ഒരിക്കലും സുഹൃത്തുക്കളായിരുന്നില്ല എന്നും രണ്ട് പേരേയും തമ്മില്‍ അറിയുന്ന കോമണ്‍ ഫ്രണ്ട്‌സ് ഉള്ളത് കൊണ്ട് മാത്രമുള്ള പരിചയമേയുള്ളു എന്നും എന്നാല്‍ ‘ലാര്‍സ് പ്രീതിയുമായി പ്രണയത്തിലായിരുന്നു. പക്ഷേ എന്നെ കാണുന്നതിനും മുമ്പു തന്നെ അവര്‍ വേര്‍പിരിഞ്ഞതാണ്. അവര്‍ക്കിടയില്‍ ആ സമയത്ത് ഞാന്‍ വന്നിട്ടില്ല. അവര്‍ പിരിഞ്ഞത് അവരുടേതായ കാരണങ്ങള്‍ കൊണ്ടാണ്,’ സുചിത്ര കൂട്ടിച്ചേര്‍ത്തു.

Top