CMDRF

ഓഹരി വിൽക്കാൻ ശ്രമിച്ചു, സമ്മതിക്കാതെ പ്രീതി സിന്റ! പഞ്ചാബ് കിംഗ്‌സിൽ പൊട്ടിത്തെറി

ഓഹരി വിൽക്കാൻ ശ്രമിച്ചു, സമ്മതിക്കാതെ പ്രീതി സിന്റ! പഞ്ചാബ് കിംഗ്‌സിൽ പൊട്ടിത്തെറി
ഓഹരി വിൽക്കാൻ ശ്രമിച്ചു, സമ്മതിക്കാതെ പ്രീതി സിന്റ! പഞ്ചാബ് കിംഗ്‌സിൽ പൊട്ടിത്തെറി

മൊഹാലി: ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്‌സിൽ വമ്പൻ പൊട്ടിത്തെറി. ടീമിന്റെ നാല് ഉടമകളിൽ ഒരാളായ മോഹിത് ബർമനെതിരെ പ്രീതി സിന്റ ഛണ്ഡീഗഢ് ഹൈക്കോടതിയെ സമീപിച്ചു. ടീമിന്റെ മറ്റുടമകളുടെ അറിവില്ലാതെ ബർമന്റെ ഓഹരികൾ കൈമാറാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. അതേസമയം മോഹിത് ബർമന്റെ നടപടികൾ തടയണമെന്നാണ് പ്രീതി സിന്റ ഹർജിയിൽ ആവശ്യപ്പെടുന്നത്. ടീമിന്റെ 48 ശതമാനം ഓഹരികളും മോഹിത് ബർമന്റെ പക്കലാണ്. ഇതിന്റെ ഒരു ഭാഗം മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിക്കുന്നതായാണ് നിലവിൽ ആരോപണം.

എന്നാൽ സഹ ഉടമകളുടെ സമ്മതമില്ലാതെ ഓഹരികൾ വിൽക്കരുതെന്നാണ് ഫ്രാഞ്ചൈസിക്കുള്ളിലുണ്ടായിരുന്ന ധാരണ. ഇപ്പോൾ ഇത് ലംഘിച്ചുവെന്നാണ് പരാതി. എന്നാൽ താൻ ഓഹരികൾ വിൽക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മോഹിത് ബർമൻ പ്രതികരിച്ചു. 2008ലെ പ്രഥമ സീസൺ മുതൽ ഐപിഎല്ലിന്റെ ഭാഗമായ പഞ്ചാബ് സൂപ്പർ കിംഗ്‌സ് ഒരിക്കൽ മാത്രമാണ് ഇതുവരെ ഫൈനലിൽ എത്തിയിട്ടുള്ളത്. ടീമിന്റെ 23 ശതമാനം ഓഹരികളാണ് പ്രീതിയുടെ പക്കലുള്ളത്. അതിൽ നെസ് വാദിയക്ക് 23 ശതമാനം പങ്കുണ്ട്. ശേഷിക്കുന്ന ഓഹരി കരൺ പോളിന്റെ പേരിലാണ്. 11.5 ശതമാനം മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിച്ചുവെന്നാണ് ഇപ്പോഴുള്ള ആരോപണം.

അതേസമയം ഒമ്പതാം സ്ഥാനത്തായിരുന്നു ഇത്തവണ ടീം. 14 മത്സരങ്ങൾ കളിച്ച പഞ്ചാബ് അഞ്ച് വിജയങ്ങൾ മാത്രമാണ് സ്വന്തമാക്കിയത്. ഒമ്പത് മത്സരങ്ങളിലും പരാജയപ്പെട്ടു. ടൂർണമെന്റിനിടെ പരിക്കേറ്റ ശിഖർ ധവാന് പകരം സാം കറനാണ് മിക്കവാറും മത്സരങ്ങളിൽ നയിച്ചത്. നിലവിൽ പുതിയ സീസണിന് മുമ്പ് ടീം അടിമുടി മാറ്റാനുള്ള ഒരുക്കത്തിലാണ് ഉടമകൾ. വരുന്ന മെഗാലേലത്തിന് മുമ്പ് വലിയ അഴിച്ചുപണികൾ ടീമിലുണ്ടാവും. നായകൻ ശിഖർ ധവാൻ ഉൾപ്പെടെയുള്ളവർക്ക് സ്ഥാനം തെറിച്ചേക്കും. കൂടാതെ സർപ്രൈസ് താരം ശശാങ്ക് സിംഗിനെ ടീമിൽ നിലനിർത്താനും സാധ്യതയേറെ.

Top