CMDRF

അമേരിക്കയുടെ മുസ്‌ലിം വിരുദ്ധ മനോഭാവം വർധിക്കുന്നതായി റിപ്പോർട്ട്

ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഇടയിൽ മുസ്‌ലിങ്ങളുടെ അനുകൂല വീക്ഷണങ്ങൾക്ക് കുറവ് സംഭവിച്ചു

അമേരിക്കയുടെ മുസ്‌ലിം വിരുദ്ധ മനോഭാവം വർധിക്കുന്നതായി റിപ്പോർട്ട്
അമേരിക്കയുടെ മുസ്‌ലിം വിരുദ്ധ മനോഭാവം വർധിക്കുന്നതായി റിപ്പോർട്ട്

വാഷിങ്ടൻ: അമേരിക്കൻ ജനതക്കിടയിലെ മുസ്‌ലിം വിരുദ്ധ മനോഭാവം നാൾക്കുനാൾ വർധിക്കുന്നതായി റിപ്പോർട്ട്. ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ നടത്തിയ സർവേയിലാണ് അമേരിക്കൻ ജനതയുടെ മുസ്‌ലിം അനുകൂല മനോഭാവത്തിലെ ഇടിവിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. സർവേയിലൂടെ മുസ്‌ലിം വിഭാഗത്തോടുള്ള മുൻവിധി ഇതര വിഭാഗങ്ങളോട് ഉള്ളതിനേക്കാൾ ഇരട്ടിയാണെന്നാണ് കണ്ടെത്തൽ.

ജൂലൈ 26 നും ഓഗസ്റ്റ് ഒന്നിനും ഇടയിൽ നടത്തിയ, മേരിലാൻഡ് യൂണിവേഴ്‌സിറ്റി ക്രിട്ടിക്കൽ ഇഷ്യൂസ് പോളിലാണ് വിവരങ്ങൾ ലഭിച്ചത്. രണ്ട് ഭാഗങ്ങളായി നടത്തിയ സർവേയിൽ ഒന്നിൽ മുസ്‌ലിമുകളെക്കുറിച്ചുള്ള അമേരിക്കൻ ജനതയുടെ പൊതു മനോഭാവത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും രണ്ടാം ഭാഗത്തിൽ വ്യത്യസ്ത വിഭാഗങ്ങളെക്കുറിച്ചുള്ള വംശീയവും മതപരവുമായ മുൻവിധികളെക്കുറിച്ചും പഠിക്കുന്നു.

Also Read: ഗാസയിൽ പോളിയോ വാക്‌സിന്‍ വിതരണം: താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേൽ

ഇതിൽ 2022ൽ അത് 78 ശതമാനമായിരുന്ന മുസ്ലിം അനുകൂല കാഴ്ചപ്പാടുകളെ അപേക്ഷിച്ച് ഈ വർഷം അത് 78 ശതമാനത്തിൽ നിന്ന് 64 ശതമാനമായി കുറഞ്ഞുവെന്നാണ് സർവേ റിപ്പോർട്ടുകൾ കാണിക്കുന്നത്.ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഇടയിൽ മുസ്‌ലിങ്ങളുടെ അനുകൂല വീക്ഷണങ്ങൾക്ക് കുറവ് സംഭവിച്ചു.

2024 ഫെബ്രുവരിയിൽ, 52 ശതമാനം റിപ്പബ്ലിക് അനുകൂലികൾ മുസ്‌ലിങ്ങളെ അനുകൂലിച്ചിരുന്നു. എന്നാൽ 2024 ജൂലൈയിൽ അത് 46 ശതമാനമായി കുറഞ്ഞു. ഡെമോക്രാറ്റുകളാകട്ടെ ഫെബ്രുവരിയിലെ 83 ശതമാനം പേരും മുസ്‌ലിങ്ങളെ അനുകൂലിച്ചിരുന്നു. എന്നാൽ അത് ജൂലൈയിൽ 80 ശതമാനമായി കുറഞ്ഞു.ഗാസ-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ജൂതന്മാർക്കും മുസ്‌ലിങ്ങൾക്കും എതിരായ വിദ്വേഷത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്.

Also Read: അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്: മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ യൂറോപ്പിലൊതുങ്ങില്ല

സർവേയിൽ പ്രതികരിച്ചവരിൽ മുസ്‌ലിങ്ങൾക്ക് അനുകൂലമായ വീക്ഷണങ്ങൾ 64 ശതാമാനം ആയിരുന്നു. ജൂതന്മാർക്കാകട്ടെ അത് 86 ശതമാനം ആയിരുന്നു. ഇസ്‌ലാം മതത്തോടുള്ള അനുകൂലമായ കാഴ്ചപ്പാടുകൾ 48 ശതാമാനമായി കുറയുകയും ചെയ്തു. ജൂതമതത്തെ 77 ശതമാനം ആളുകൾ അനുകൂലിച്ചു. വെറും ഒമ്പത് ശതമാനം വെള്ളക്കാർ മാത്രമാണ് ജൂതന്മാർക്കെതിരെ വോട്ട് ചെയ്തത്. എന്നാൽ 37 ശതമാനം വെള്ളക്കാർ മുസ്‌ലിങ്ങൾക്കെതിരെ വോട്ട് ചെയ്തു. കറുത്തവർഗ്ഗക്കാരിൽ 29 ശതമാനം മുസ്‌ലിങ്ങൾക്കെതിരെയും 21 ശതമാനം ജൂതന്മാർക്കെതിരെയും വോട്ട് ചെയ്തു.

Top