CMDRF

അസമില്‍ വീണ്ടും ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റിന്‍റെ സാന്നിധ്യം

ഇവയെ കണ്ടെത്താനായി 2011 മുതല്‍ 2018 വരെ നിരവധി സ്ഥലങ്ങളിൽ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നെങ്കിലും ഒരെണ്ണത്തെ പോലും കണ്ടെത്താനായില്ല

അസമില്‍ വീണ്ടും ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റിന്‍റെ സാന്നിധ്യം
അസമില്‍ വീണ്ടും ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റിന്‍റെ സാന്നിധ്യം

ദിസ്പൂർ: അസമിലെ മാനസ് ദേശീയോദ്യാനത്തില്‍ വീണ്ടും ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റിന്‍റെ സാന്നിധ്യം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇവയെ ഇവിടെ വീണ്ടും കണ്ടെത്തിയിരിക്കുന്നത്. അസം വനം വകുപ്പും രാജ്യത്തെ ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ പ്രമുഖ സംഘടനയായ ആരണ്യക്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വന്യ ജീവി സംരക്ഷകരുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2019 ഡിസംബര്‍, 2021 ജനുവരി മാസങ്ങളില്‍ അസം വനം വകുപ്പിന്‍റെ ക്യാമറയില്‍ ഇവയുടെ ചിത്രം പതിയുകയുണ്ടായി. തുടര്‍ന്ന് നടത്തിയ ഗവേഷണങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ആരണ്യകില്‍ നിന്നുള്ള ഗവേഷകരായ ഡോ.എം ഫിറോസ് അഹമ്മദ്, മുതിര്‍ന്ന സംരക്ഷകനും ജൈവശാസ്‌ത്രജ്ഞനായ ഡോ.ദീപാങ്കര്‍ ലഹ്‌കര്‍ , വന്യമൃഗസംരക്ഷകരായ അമല്‍ ചന്ദ്ര സര്‍മാഹ്, ഡോ.റാമി എച്ച് ബീഗം, അപരാജിത സിങ്, നിബിര്‍ മേധി, നിതുല്‍ കാളിത, സുനിത് കുമാര്‍ ദാസ്, ഡോ.അഭിഷേഖ് ഹരിഹര്‍ തുടങ്ങിയവരും ഈ പഠനവുമായി സഹകരിച്ചിട്ടുണ്ട്.

Also Read: വനിത ജീവനക്കാർക്ക് ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

2007ല്‍ പ്രദേശത്ത് ഇവയെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ഇവയെ കണ്ടെത്താനായി 2011 മുതല്‍ 2018 വരെ നിരവധി സ്ഥലങ്ങളിൽ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നെങ്കിലും ഒരെണ്ണത്തെ പോലും കണ്ടെത്താനായില്ലെന്നും ‘ആരണ്യക്’ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Top