ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിൽ ജോജു, സുരാജ്, അലന്‍സിയര്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ശരണ്‍ വേലായുധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്നാണ്. ആസിഫ് അലി നായകനായ കിഷ്‍കിന്ധാ കാണ്ഡമാണ് അവരുടെ ഏറ്റവും ഒടുവിലത്തെ റിലീസ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.
ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോര്‍ജാണ് പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സ്നേഹിതരെ, ഇതാണ് നമ്മുടെ അടുത്ത സിനിമ. മിനുക്ക് പണികളിൽ ആണ്. ഉടനെ നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നു. നമ്മുടെ വീട്ടിൽ, അല്ലായെങ്കിൽ നമ്മുടെ അടുത്ത വീട്ടിൽ കാണുന്ന ജീവിതം ആണ് ഈ സിനിമ. നഷ്ട്ടപെട്ട, കിട്ടാൻ കൊതിക്കുന്ന, അല്ലായെങ്കിൽ കൗമാരത്തിൽ കിട്ടിയ ഒരു ചെറിയ പ്രണയത്തിന്റെ അംശം ഈ സിനിമയിൽ ഉണ്ട്. വല്ലാത്തൊരു അനുഭവം ആണത്. ഒരിക്കലും നിങ്ങൾ മോശം എന്ന് പറയില്ല. കാത്തിരിക്കുക, പ്രാർഥിക്കുക, ജോബി ജോര്‍ജ് കുറിച്ചു.
Also Read: മഹേഷ് ബാബു നായകനാകുന്ന ‘എസ്എസ്എംബി 29’ ല്‍ രാജമൗലി എ ഐ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീതം വരികള്‍ റഫീഖ് അഹമ്മദ്. ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.