അയോധ്യ: രാമക്ഷേത്രം സന്ദര്‍ശിക്കാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു അയോധ്യയിലെത്തി. രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ സ്വീകരിച്ചു. അയോധ്യയിലെ ഹനുമാന്‍ഗര്‍ഹി ക്ഷേത്രം രാഷ്ട്രപതി സന്ദര്‍ശിച്ചു. രാമക്ഷേതം സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി. തുടര്‍ന്ന് സരയൂ നദീതീരത്തെ ആരതിയിലും പങ്കെടുത്തു.
അയോധ്യ രാമക്ഷേത്രോദ്ഘാടനം രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമാണെന്ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അഭിസംബോധനയില്‍ രാഷ്ട്രപതി പറഞ്ഞിരുന്നു. പ്രാണപ്രതിഷ്ഠ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂര്‍ത്തമാണെ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
President Droupadi Murmu had Darshan and performed Puja at Shri Hanuman Garhi temple, Ayodhya. pic.twitter.com/cJO4AfIBD9
— President of India (@rashtrapatibhvn) May 1, 2024
President Droupadi Murmu attended Aarti at the ghat of river Saryu in Ayodhya. pic.twitter.com/2x5lGHjz3g
— President of India (@rashtrapatibhvn) May 1, 2024