CMDRF

ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്

ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. ഫലം നാളെ അറിയാം. 2022 ലെ ജനകീയപ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതിഞ്ഞെടുപ്പാണിത്. ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്.

സമാഗി ജന ബലവേഗയ (എസ്ജെബി) യുടെ സജിത് പ്രേമദാസ (57), നാഷനല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍പിപി) അനുരകുമാര ദിസനായകെ (56) എന്നിവരാണു മുഖ്യഎതിരാളികള്‍. 1982 നു ശേഷം ലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം ഇതാദ്യമാണ്.

Top