തിരുവനന്തപുരം: മത്സ്യബന്ധന മേഖലയിൽ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ലെന്ന് എഐടിയുസി. വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതിൽ എതിർപ്പില്ല. 2013 ൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലായതിനാലാണ് അന്ന് പ്രതിഷേധിച്ചതെന്നും എഐടിയുസി നേതാവ് ടി ജെ ആഞ്ചലോസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കും. 20- തീയതി ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി യോഗം ചേർന്ന് നിലപാട് അറിയിക്കുമെന്നും ടി ജെ ആഞ്ചലോസ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.