റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം പൗരന്മാരേക്കാള്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത് റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയുമെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജംഷഡ്പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയായ ജെഎംഎം നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒപ്പമാണ്. സ്വന്തം പൗരന്മാരേക്കാള്‍ റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയുമാണ് പിന്തുണയ്ക്കുന്നതെന്നും മോദി ആരോപിച്ചു. ജാര്‍ഖണ്ഡില്‍ നുഴഞ്ഞുകയറ്റം ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തുറന്ന് സമ്മതിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നുഴഞ്ഞുക്കാര്‍ ജാര്‍ഖണ്ഡില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സന്താല്‍ പര്‍ഗാനയില്‍ ആദിവാസി ജനസംഖ്യ കുറഞ്ഞെന്നും നുഴഞ്ഞുകയറ്റക്കാര്‍ അവരുടെ ഭൂമി തട്ടിയെടുത്തെന്നും ആരോപണം. ജാര്‍ഖണ്ഡിലെ പൗരന്മാര്‍ സുരക്ഷിതരല്ലെന്നും മോദി പറഞ്ഞു. അതേസമയം ജെഎം എമ്മും കോണ്‍ഗ്രസ്സും തമ്മില്‍ അന്താധാര സജീവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ സാന്നിധ്യമാണ് ഇത്തരം പ്രീണനങ്ങള്‍ക്ക് കാരണമെന്നാണ് മോദിയുടെ വാദം. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ബാങ്ക് രൂപീകരിക്കരിക്കലാണ് ജെഎംഎം- കോണ്‍ഗ്രസ് സഖ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.