CMDRF

ഉയര്‍ന്ന വോട്ടിംഗ് ശതമാനം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും; മലയാളം ഉള്‍പ്പടെ ഏഴോളം ഭാഷകളില്‍ അഭ്യര്‍ത്ഥിച്ച് നരേന്ദ്ര മോദി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുമ്പ് ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവരോട് വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. മലയാളം ഉള്‍പ്പടെ ഏഴോളം ഭാഷകളിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. ഉയര്‍ന്ന വോട്ടിംഗ് ശതമാനം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാജ്യത്തെ യുവ വോട്ടര്‍മാരോടും വനിതാ വോട്ടര്‍മാരോടും വലിയ തോതില്‍ വോട്ടുചെയ്യാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ശബ്ദമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ മലയാളികളോട് അഭ്യര്‍ത്ഥിച്ചു.

Top