രാജസ്ഥാൻ വാഹനാപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം ധനസഹായം

മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പിഎംഎൻആർഎഫിൽ നിന്ന് നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു

രാജസ്ഥാൻ വാഹനാപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം ധനസഹായം
രാജസ്ഥാൻ വാഹനാപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം ധനസഹായം

ഡൽഹി: രാജസ്ഥാനിലെ ധോൽപൂരിലുണ്ടായ വാഹനാപകടത്തിൽ 12 പേര്‍ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പിഎംഎൻആർഎഫിൽ നിന്ന് നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജസ്ഥാൻ സര്‍ക്കാറിന്റെ മേൽനോട്ടത്തിൽ പ്രദേശിക ഭരണ സംവിധാനങ്ങൾ അപകടത്തിൽ പെട്ടവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുവരുന്നതായും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.

Read Also: ഇറാനെതിരായ രഹസ്യ ഫയൽ ചോർത്തി, അമേരിക്ക അന്വേഷണം തുടങ്ങി, അമ്പരന്ന് ഇസ്രയേൽ

ധോൽപൂരിലെ ദേശീയപാതയിൽ ശനിയാഴ്ച രാത്രി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചത്. മരിച്ചവരിൽ എട്ടുപേര്‍ കുട്ടികളായിരുന്നു. ധോൽപൂർ ജില്ലയിലെ ബാരി നഗരത്തിലെ കരിം കോളനിയിലെ ഗുമാറ്റിൽ താമസിക്കുന്നവരാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ 15 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശർമതുരയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചിരുന്നു.

Read Also: വെയിറ്റ് എ മിനുട്ട്, വരുന്നു ‘ദന ചുഴലിക്കാറ്റ്…

രാത്രി 11 മണിയോടെ ദേശീയപാത 11 ബിയിൽ സുന്നിപൂർ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ധോൽപൂരിൽ നിന്ന് അമിതവേഗതയിൽ വന്ന ബസ് ഓട്ടോ ടെമ്പോയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും 10 അപ്പോഴേക്കും മരിച്ചിരുന്നു. ഒരാൾ സംഭവ സ്ഥലത്തും രണ്ടുപേര്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. മറ്റ് രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകർന്നു. ബസിന്റെ മുൻഭാഗത്തും കേടുപാടുകളുണ്ട്.

Top