CMDRF

നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ചാക്ക്-ചാക്കും കൊറോവായും ഒരുക്കി റഷ്യ; എന്താണിതെന്ന് അറിയാം

റഷ്യയിലെ പരമ്പരാഗത വിഭവങ്ങളാണ് ഇത് രണ്ടും. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞെത്തിയ തദ്ദേശീയരായ വനിതകളാണ് ഈ വിഭവങ്ങള്‍ നല്‍കി മോദിയെ സ്വീകരിച്ചത്.

നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ചാക്ക്-ചാക്കും കൊറോവായും ഒരുക്കി റഷ്യ; എന്താണിതെന്ന് അറിയാം
നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ചാക്ക്-ചാക്കും കൊറോവായും ഒരുക്കി റഷ്യ; എന്താണിതെന്ന് അറിയാം

ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. അതിഥികളെ മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇത്തവണയും നരേന്ദ്ര മോദിയെ വ്യത്യസ്തമായ വിഭവങ്ങളൊരുക്കിയാണ് സ്വീകരിച്ചത്.

ചാക്ക്-ചാക്ക്, കൊറോവായ് എന്നീ വിഭവങ്ങളാണ് മോദിയെ സ്വീകരിക്കാനായി റഷ്യ ഒരുക്കിവെച്ചിരുന്നത്. റഷ്യയിലെ പരമ്പരാഗത വിഭവങ്ങളാണ് ഇത് രണ്ടും. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞെത്തിയ തദ്ദേശീയരായ വനിതകളാണ് ഈ വിഭവങ്ങള്‍ നല്‍കി മോദിയെ സ്വീകരിച്ചത്. റഷ്യന്‍ സംസ്‌കാരത്തിന്റെ ചരിത്രത്തിലും വലിയ പ്രാധാന്യമുള്ള വിഭവങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി രുചിച്ചത്.

Also Read:സി.ഇ.ഒ. ടിം കുക്കിന് പോലും അറിയാത്ത ഐഫോണിലെ ആ ഫീച്ചര്‍?

ഗോതമ്പ് മാവ് കുഴച്ചെടുത്ത് ചില ചേരുവകള്‍ കൂടി ചേര്‍ത്ത് ചെറുകഷ്ണങ്ങളാക്കി വറുത്തെടുത്ത് ഉണ്ടാക്കുന്ന മധുരപലഹാരമാണ് ചാക്ക്-ചാക്ക്. ചതുരക്കട്ടയുടെ ആകൃതിയിലോ ഗോളാകൃതിയിലോ ചാക്ക്-ചാക്ക് ഉണ്ടാക്കാം. ഇന്ന് മോദിക്ക് നല്‍കിയ ചാക്ക്-ചാക്ക് ഗോളാകൃതിയിലുള്ളതായിരുന്നു. റഷ്യയിലെ തതര്‍സ്താന്‍ മേഖലയുടെ ദേശീയ മധുരപലഹാരമാണ് ഇത്.

അലങ്കാരപ്പണികള്‍ നടത്തിയ ഒരുതരം റൊട്ടിയാണ് കൊറോവായ്. സാംസ്‌കാരികമായി വലിയ പ്രാധാന്യമുള്ള ഈ വിഭവം മേഖലയിലെ വിവാഹം പോലുള്ള ചടങ്ങുകളിലെ പ്രധാന വിഭവമാണ്. കിഴക്കന്‍ സ്ലാവിക് നാടുകളാണ് കൊറോവായിന്റെ ജന്മദേശം. സ്ലാവുകള്‍ സൂര്യനെ ആരാധിച്ചിരുന്നു. അതിനാല്‍ കൊറോവായ് സൂര്യനെ പോലെ വൃത്താകൃതിയിലാണ് ഉണ്ടാക്കുക. ഐക്യത്തിന്റേയും സമൃദ്ധിയുടേയുമെല്ലാം പ്രതീകം കൂടിയാണ് ഈ വിഭവം.

Top