സിംഗപ്പൂര്‍: പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സിംഗപ്പൂരിലെത്തി. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി സിംഗപ്പൂരിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ കൂട്ടുന്നതും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.
സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. നാളെ പാര്‍ലമെന്റ് ഹൗസില്‍ മോദിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. രാജ്യത്തെ പ്രധാന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്രൂണേ സുല്‍ത്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂരില്‍ ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.