CMDRF

പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു

പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു
പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു

ഡല്‍ഹി: പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് പോളണ്ടിലെത്തുന്ന പ്രധാനമന്ത്രിയെ മലയാളിയായ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്കിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും. 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. 1979ല്‍ മൊറാര്‍ജി ദേശായിയാണ് അവസാനമായി പോളണ്ടിലേക്കെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ച് 70 വര്‍ഷം ആയിരിക്കെയുള്ള ഈ സന്ദര്‍ശനം ഏറെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

റഷ്യ -യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ കാഴ്ചപാട് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പോളണ്ട്, യുക്രെയിന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി യാത്ര തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കി.

വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ പ്രധാനമന്ത്രി യുക്രെയിന്‍ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും നരേന്ദ്ര മോദി കാണും. പോളണ്ടിലെ അതിര്‍ത്തി നഗരമായ ഷെംഷോയില്‍ നിന്ന് പത്തു മണിക്കൂര്‍ ട്രെയിന്‍ യാത്ര നടത്തിയാവും മോദി കീവില്‍ എത്തുക.

Top