ചെന്നൈ: ‘ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി. അതിര്‍ത്തിയിലെ സംഘര്‍ഷം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നയതന്ത്ര സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അതിര്‍ത്തികളില്‍ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും നിലനിര്‍ത്താനും കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പാകിസ്താനുമായുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രിയെ താന്‍ അഭിനന്ദിച്ചിരുന്നുവെന്നും ഭീകരതയില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും മുക്തമായൊരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെനന്നും മോദി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയില്‍ കുറഞ്ഞുവരുന്നുവെന്ന വിമര്‍ശനങ്ങളോട് മോദി പ്രതികരിച്ചു. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും ഉള്ള ചിന്തയും വികാരങ്ങളും അഭിലാഷങ്ങളും നഷ്ടപ്പെട്ട ചിലരാണ് ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് പറയുന്നതെന്ന് മോദി വിമര്‍ശിച്ചു. ജനങ്ങളുമായി ബന്ധം ഇല്ലാത്തവരാണ്, ന്യൂന പക്ഷവിവേചനം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ പോലും ഈ പ്രചരണം വിശ്വസിക്കുന്നില്ലെന്നും മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സികളെപ്പോലുള്ള സൂക്ഷ്മ ന്യൂനപക്ഷങ്ങള്‍ പോലും ഇന്ത്യയില്‍ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും മോദി പറഞ്ഞു.