CMDRF

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍, പ്രധാനമന്ത്രി കസേരയില്‍ ലേലം വിളിയായിരിക്കും നടക്കുക: നരേന്ദ്ര മോദി

ഡല്‍ഹി: ഇന്ത്യ സഖ്യം പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രി കസേരയില്‍ ലേലം വിളിയായിരിക്കും നടക്കുകയെന്ന് നരേന്ദ്ര മോദി. ഓരോ വര്‍ഷവും സഖ്യത്തിന് ഓരോ പ്രധാനമന്ത്രിമാരായിരിക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെന്നും മോദി പറഞ്ഞു.

5 വര്‍ഷം 5 പേര്‍ രാജ്യം ഭരിക്കണോയെന്നും പ്രധാനമന്ത്രി ചോദിച്ചു. പ്രധാനമന്ത്രി കസേര ലേലം വിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തരുതെന്നും മോദി ആവശ്യപ്പെട്ടു.

Top