CMDRF

സർവ്വീസിനൊരുങ്ങി പുതിയ വന്ദേ ഭാരത് ട്രെയിനുകൾ

6 പുതിയ ട്രെയിനുകളാണ് സർവീസിനൊരുങ്ങുന്നത്.

സർവ്വീസിനൊരുങ്ങി പുതിയ വന്ദേ ഭാരത് ട്രെയിനുകൾ
സർവ്വീസിനൊരുങ്ങി പുതിയ വന്ദേ ഭാരത് ട്രെയിനുകൾ

ന്യൂഡൽഹി: ഞായറാഴ്ച ഝാർഖണ്ഡിലെ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. 6 പുതിയ വന്ദേഭാരത് ട്രെയിനുകളാണ് സർവീസിനൊരുങ്ങുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ തദ്ദേശീയമായി രൂപകൽപ്പനചെയ്ത വന്ദേഭാരത് ട്രെയിനുകൾ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് അത്യാധുനിക യാത്രാസവിശേഷതകൾ പ്രധാനം ചെയ്യുമെന്ന് പ്രധാനമന്ത്രി. ടാറ്റാനഗർ – പട്ന, ബ്രഹ്മപുർ-ടാറ്റാനഗർ, റൂർക്കേല-ഹൗറ, ദിയോഘർ-വാരണാസി, ഭഗൽപുർ-ഹൗറ, ഗയ-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുക.

ALSO READ: വീട് തകർന്നുവീണ സംഭവം; 9 പേർ മരിച്ചു, 4 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

പുതിയ ട്രെയിനുകൾ വേഗത, സുരക്ഷിത യാത്രാ സൗകര്യങ്ങൾ എന്നിവ പ്രദാനം ചെയ്യുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.1,150 യാത്രക്കാർക്ക് ഇരുന്നും 2,058 യാത്രക്കാർക്ക് നിന്നും യാത്രചെയ്യാം. അഹമ്മദാബാദ് മുതൽ ഭുജ് വരെയുള്ള 360 കിലോമീറ്റർ യാത്ര അഞ്ച് മണിക്കൂർ 45 മിനിറ്റിൽ പൂർത്തിയാക്കും. ഒൻപത് സ്റ്റേഷനുകളാണുണ്ടാവുക. രാവിലെ 5:05 -ന് ഭുജിൽ നിന്ന് പുറപ്പെടുന്ന മെട്രോ 10:50-ന് അഹമ്മദാബാദിൽ എത്തും.മെട്രോ പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്രക്കാർക്ക് സ്റ്റേഷനിൽനിന്ന് ടിക്കറ്റ് എടുക്കാനാകുമെന്ന് വെസ്റ്റേൺ റെയിൽവേ പി.ആർ.ഒ. അറിയിച്ചത്.

Top