വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം 20 ന് ആരംഭിക്കും. ക്വാഡ് ഉച്ചകോടി, യു എന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികള്‍ക്കായെത്തുന്ന പ്രധാനമന്ത്രി, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്ത ശേഷമാകും മടങ്ങുക. 4 ദിവസത്തോളമുള്ള അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സെപ്തംബര്‍ 24 നാകും പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക.
ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് കാല്‍ലക്ഷത്തോളം ഇന്ത്യക്കാരാണ്. നിലവില കണക്ക് പ്രകാരം 24000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.