ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിംഗപ്പൂര്‍, ബ്രൂണയ് സന്ദര്‍ശനം ഇന്ന് മുതല്‍ അഞ്ച് വരെ. ആറ് വര്‍ഷത്തിനു ശേഷം സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നം ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ കമ്പനി മേധാവികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൈകോര്‍ക്കാനള്ള പദ്ധതികള്‍ക്ക് ധാരണയുണ്ടാക്കുമെന്നാണു വിവരം.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണയ് സന്ദര്‍ശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി മോദി ചര്‍ച്ച ചെയ്യുമെന്നാണു വിവരം. ഇന്ത്യ-ബ്രൂണയ് തമ്മിലുള്ള നയതന്ത്രബന്ധം തുടങ്ങിയിട്ട് നാല്പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം.