ഡൽഹി: കേരളപ്പിറവി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ‘കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ ആശംസയുടെ പൂർണരൂപം
കേരളപ്പിറവി ആശംസകൾ! മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ.