നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ മരണം: പരാതിയില്‍ നടപടികള്‍ സ്വീകരിച്ചെന്ന് പ്രിന്‍സിപ്പാളിന്റെ മൊഴി

ആരോപണ വിധേയരായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും മെമ്മോ നല്‍കിയെന്ന് മൊഴി നല്‍കി.

നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ മരണം: പരാതിയില്‍ നടപടികള്‍ സ്വീകരിച്ചെന്ന് പ്രിന്‍സിപ്പാളിന്റെ മൊഴി
നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ മരണം: പരാതിയില്‍ നടപടികള്‍ സ്വീകരിച്ചെന്ന് പ്രിന്‍സിപ്പാളിന്റെ മൊഴി

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥി അമ്മു എ സജീവന്റെ മരണത്തില്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘം കോളേജ് അധികൃതരുടെ മൊഴി രേഖപ്പെടുത്തി. അമ്മുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചെന്ന് പ്രിന്‍സിപ്പാളിന്റെ മൊഴി. ആരോപണ വിധേയരായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും മെമ്മോ നല്‍കിയെന്ന് മൊഴി നല്‍കി. രക്ഷിതാക്കളുമായി പതിനെട്ടാം തീയതി കോളേജില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ മരണം: അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും

ക്ലാസ്സില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ അവിടെത്തന്നെ തീര്‍ത്തു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രശ്‌നങ്ങളെക്കുറിച്ച് അമ്മു രേഖ മൂലം കോളേജില്‍ പരാതി നല്‍കിയിട്ടില്ലെന്നും മൊഴി. കോളേജ് സ്വീകരിച്ച നടപടിക്രമങ്ങളുടെ ഫയല്‍ അന്വേഷണ കമ്മീഷന് കൈമാറി. കോളേജ് അധികൃതര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി. ആരോപണ വിധേയരായ മൂന്നു പെണ്‍കുട്ടികളുടെ മൊഴി പിന്നീട് രേഖപ്പെടുത്തും.

Top