മുൻഗണന വിഭാഗ റേഷൻ കാർഡ് മസ്റ്ററിങ്; നവംബർ 30 വരെ നീട്ടി

രാജ്യത്ത് ഏറ്റവും കൂടുതൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം

മുൻഗണന വിഭാഗ റേഷൻ കാർഡ് മസ്റ്ററിങ്; നവംബർ 30 വരെ നീട്ടി
മുൻഗണന വിഭാഗ റേഷൻ കാർഡ് മസ്റ്ററിങ്; നവംബർ 30 വരെ നീട്ടി

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിങ്ങ് തിയ്യതി നവംബർ 30 വരെ നീട്ടി. സംസ്ഥാനത്ത് മുൻഗണന വിഭാഗക്കാരുടെ മസ്റ്ററിങ്ങ് തിയ്യതിയാണ് നീട്ടിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം.

ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.

Also Read: ‘ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇൻഷുറൻസ് കവറേജ്’: മന്ത്രി വി.എൻ വാസവൻ

അതേസമയം, സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേർ മസ്റ്ററിങ്ങ് പൂർത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തിൽ 1,33,92,566 പേരും എഎവൈ കാർഡ് അംഗങ്ങളിൽ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവിൽ മസ്റ്ററിങ്ങ് പൂർത്തിയാക്കാനുള്ളത്. മസ്റ്ററിങ്ങ് പൂർത്തിയാക്കാത്ത ഒരാൾക്കും സംസ്ഥാനത്ത് അരി നിഷേധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Top