CMDRF

പൃഥ്വിരാജിന്റെ അസാമാന്യമായ അര്‍പ്പണബോധം വിസ്മയിപ്പിക്കുന്നു; ആടുജീവിതത്തെ പ്രശംസിച്ച് റിഷബ് ഷെട്ടി

പൃഥ്വിരാജിന്റെ അസാമാന്യമായ അര്‍പ്പണബോധം വിസ്മയിപ്പിക്കുന്നു; ആടുജീവിതത്തെ പ്രശംസിച്ച് റിഷബ് ഷെട്ടി
പൃഥ്വിരാജിന്റെ അസാമാന്യമായ അര്‍പ്പണബോധം വിസ്മയിപ്പിക്കുന്നു; ആടുജീവിതത്തെ പ്രശംസിച്ച് റിഷബ് ഷെട്ടി

മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കന്നഡ താരം റിഷബ് ഷെട്ടിയുടെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിന്റെ അസാമാന്യമായ അര്‍പ്പണബോധം വിസ്മയിപ്പിക്കുന്നുവെന്ന് റിഷബ് ഷെട്ടി പറഞ്ഞു. 16 വര്‍ഷത്തെ കഠിനാധ്വാനം ഈ സിനിമാറ്റിക് മാസ്റ്റര്‍പീസില്‍ കാണാമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. റിഷബ് ഷെട്ടിയുടെ പ്രതികരണത്തില്‍ പൃഥ്വിരാജ് നന്ദി പറഞ്ഞിട്ടുമുണ്ട്. നേരത്തെ സിനിമയെ സംവിധായകന്‍ മണിരത്നവും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് വളരെ ഇഷ്ടപെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെയും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. വാട്ട്‌സ് ആപ്പില്‍ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ബ്ലെസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആദ്യ ദിവസം പിന്നിടുമ്പോള്‍ സിനിമയ്ക്ക് ഗംഭീര റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്നും നാഷണല്‍ അവാര്‍ഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്. ആദ്യദിവസം കേരളത്തില്‍ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണ് ഒന്നാമത്.

Top