CMDRF

മൂന്ന് ദിവസത്തെ പൃഥ്വിയുടെ ഫാസ്റ്റിങ്ങ്, തലേ ദിവസം ഉച്ച മുതല്‍ വെള്ളവും ഇല്ല; സിനിമയിലെ ഒരു സീനിനെ കുറിച്ച് ഛായാഗ്രഹകന്‍

ടുജീവിതത്തിലെ പൃഥ്വിരാജിന്റെ ശാരീരിക മാറ്റം വളരെ ഭീകരമായി കാണിക്കുന്ന ആ സീന്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ അമ്പരപ്പ് മാറാതെയാണ് കണ്ടിരിക്കുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും അപകടകരമായി മാറാന്‍ സാധിക്കുമോ എന്ന് തോന്നിപ്പിക്കും വിധമുള്ള മാറ്റമാണ് പൃഥ്വി നടത്തിയത്. നിരവധി വീഡിയോകളില്‍ പൃഥ്വി സിനിമയ്ക്ക് വേണ്ടി താന്‍ സ്വീകരിച്ച പരീക്ഷണങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സിനിമയിലെ ഒരു പ്രത്യേക സീനിന് വേണ്ടി നടന്‍ ചെയ്തതെന്തൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ആടുജീവിതത്തിന്റെ ഛായാഗ്രഹകന്‍ സുനില്‍ കെ എസ്.

‘ഓരോ ഷോട്ടിനും അതത് സമയമുണ്ട്. ആ സമയത്ത് മാത്രമേ ഷോട്ട് എടുക്കുകയുളളൂ. പൃഥ്വിരാജ് മൂന്ന് ദിവസമായി ഫാസ്റ്റിങ് ആയിരുന്നു. തലേ ദിവസം ഉച്ച മുതല്‍ വെള്ളം കുടിച്ചിട്ടില്ല, അന്ന് രാത്രി 30 മില്ലി വോഡ്ക കൂടെ കൊടുത്തു. അതുകൂടി കൊടുത്തു കഴിഞ്ഞപ്പോള്‍ ശരീരത്തിലെ മുഴുവന്‍ ജലാംശവും വറ്റി ഡീഹൈഡ്രേറ്റഡ് ആയി,’ അദ്ദേഹം വിശദമാക്കി.

‘അടുത്ത ദിവസം ഷോട്ട് എടുക്കാന്‍ വേണ്ടി അദ്ദേഹത്തെ ഒരു കസേരയില്‍ കൊണ്ടുവന്നിരുത്തി. ഷോട്ട് എടുത്തു, ഷോട്ട് എടുത്തു കഴിഞ്ഞതും അതുപോലെ തന്നെ അദ്ദേഹത്തെ തിരിച്ചുകൊണ്ടാക്കി. ഷോട്ട് കഴിഞ്ഞ് ഇരുന്നാല്‍ പൃഥ്വിക്ക് എഴുന്നേല്‍ക്കണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണമായിരുന്നു. അത്രയും ക്ഷീണിതന്‍ ആയിരുന്നു പൃഥ്വിരാജ്. അന്ന് ആ ഷോട്ട് മാത്രമേ എടുത്തുള്ളു’ സുനില്‍ കെ എസ് പറഞ്ഞു.

Top