കെഎംഎംഎല്ലിന് ഖനനാനുമതിയില്‍ തോട്ടപ്പള്ളിയില്‍ സ്വകാര്യ സംരംഭകര്‍ മണല്‍ കടത്തുന്നു: കെസി വേണുഗോപാല്‍

കെഎംഎംഎല്ലിന് ഖനനാനുമതിയില്‍ തോട്ടപ്പള്ളിയില്‍ സ്വകാര്യ സംരംഭകര്‍ മണല്‍ കടത്തുന്നു: കെസി വേണുഗോപാല്‍
കെഎംഎംഎല്ലിന് ഖനനാനുമതിയില്‍ തോട്ടപ്പള്ളിയില്‍ സ്വകാര്യ സംരംഭകര്‍ മണല്‍ കടത്തുന്നു: കെസി വേണുഗോപാല്‍

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ നിന്ന് സ്വകാര്യ സംരംഭകര്‍ മണല്‍ കടത്തുന്നുവെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍. കെ.എം.എം.എല്ലിന് വര്‍ഷം തോറും ഖനനം നടത്താന്‍ നല്‍കിയ അനുമതിയുടെ മറവിലാണ് മണല്‍ കടത്ത്. എത്ര മണല്‍ ആര് കൊണ്ടുപോകുന്നുവെന്ന് ആര്‍ക്കും അറിയില്ല. 2019 ലെ വെള്ളപ്പൊക്കം പരിഗണിച്ച് കരിമണല്‍ ഖനനത്തിന് പ്രത്യേക ഉത്തരവിലൂടെയാണ് കെഎംഎംഎല്‍, ഐഐആര്‍ഇഎല്‍ എന്നിവര്‍ക്ക് അനുമതി നല്‍കിയത്. പഠനം നടത്താതെയാണ് ഈ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പഠനം നടത്താതെ ഇറിഗേഷന്‍ വകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് വിമര്‍ശനം. തോട്ടപ്പള്ളിയില്‍ വര്‍ഷം മുഴുവന്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കെഎംഎംഎല്ലിന് ഖനനം നടത്താന്‍ മുന്‍പ് താത്കാലിക അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ഷം മുഴുവന്‍ ഖനനാനുമതി പിന്‍വലിക്കണം. കൃത്യമായ പഠനം നടത്തണം. ഖനനം തീരത്തെ ജീവിതം താറുമാറാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ താത്പര്യമുണ്ട്. അഴിമതി ലക്ഷ്യമിടുന്നുണ്ട്. ആലപ്പുഴയുടെ തീരം വച്ച് കളിക്കാന്‍ അനുവദിക്കില്ല. കുട്ടനാടിന്റെ പേര് പറഞ്ഞ് ചിലര്‍ക്ക് അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ല. പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Top