CMDRF

പുത്തൻ ലുക്കിൽ ‘ദേസി ഗേൾ’; അമ്പരന്ന് ആരാധകർ

സഹോദരൻ്റെ വിവാഹത്തിനു വേണ്ടിയാണ് അവസാനമായി താരം നാട്ടിൽ എത്തിയത്

പുത്തൻ ലുക്കിൽ ‘ദേസി ഗേൾ’; അമ്പരന്ന് ആരാധകർ
പുത്തൻ ലുക്കിൽ ‘ദേസി ഗേൾ’; അമ്പരന്ന് ആരാധകർ

പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്ക് സൈബറിടത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രിയങ്ക നിർമ്മാതാവായ ‘പാനി’ എന്ന സിനിമയുടെ പ്രീമയറിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. മെലിഞ്ഞ്, താടിയെല്ലുകള്‍ കുറച്ചുകൂടി കൂര്‍ത്ത് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ നടന്ന പരിപാടികളില്‍ പ്രിയങ്ക പങ്കെടുത്തത്.

പ്രിയങ്കയുടെ പുതിയ ലുക്കിനെ പ്രകീര്‍ത്തിച്ച് ആരാധകരും അത് സര്‍ജറിയിലൂടെ നേടിയെടുത്തതാണെന്ന ആരോപണവുമായി മറ്റൊരു കൂട്ടരുമാണ് കമെന്റ്‌സെക്ഷനുകള്‍ നിറയ്ക്കുന്നത്. പ്രിയങ്കയുടെ താടി മുന്‍പത്തെക്കാള്‍ കൂര്‍ത്തതായി കാണുന്നുണ്ടെന്നും അതിനുവേണ്ടി അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയ ആയിട്ടുണ്ടാവും എന്നും ഒരു വിഭാഗം ആരോപിക്കുന്നു.

Also read: വ്യാഴാഴ്ച തിയറ്ററുകളിലേക്ക് ‘പണി’ എത്തും

എന്നാല്‍ അവര്‍ നേരത്തത്തേക്കാള്‍ മെലിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖത്തിന്റെയും ശരീരത്തിന്റെയും ആകൃതിക്ക് വ്യത്യാസം തോന്നുന്നത് എന്നുമാണ് ആരാധകരുടെ വാദം. ഹോളിവുഡ് സ്റ്റൈലിൻ്റെ സ്വാധീനം പ്രിയങ്കയുടെ ഔട്ട്ഫിറ്റ് തിരഞ്ഞെടുപ്പിലും മേക്കപ്പിലും കാണാൻ സാധിക്കുന്നുണ്ട്.

കൂടുതലും ഷിമ്മറിംഗ് ആയിട്ടുള്ള സിംപിൾ കൗച്ചർ കളക്ഷനുകളും, നാച്വറൽ ലുക്ക് കിട്ടുന്ന മേക്കപ്പുമാണ് താരമിപ്പോൾ തിരഞ്ഞെടുക്കാറുള്ളത്. സഹോദരൻ്റെ വിവാഹത്തിനു വേണ്ടിയാണ് അവസാനമായി താരം നാട്ടിൽ എത്തിയത്. ബോളിവുഡിൽ നിന്ന് ഹോളിവുഡിൽ ചേക്കേറിയ നടി ‘ഹെഡ്സ് ഓഫ് സ്റ്റേറ്റ്’, ‘ദ് ബ്ലഫ്’ തുടങ്ങി ഒട്ടേറെ സിനിമകളുമായി തിരക്കിലാണ്.

Top