‘പ്രധാനമന്ത്രിയുടെ വിഡ്ഢിത്തങ്ങള്‍ പുച്ഛത്തോടെയാണ് ജനങ്ങള്‍ കാണുന്നത്’; മോദിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

വാല്‍സാദ്: കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ സമ്പത്തിന്റെ പുനര്‍വിതരണത്തെച്ചൊല്ലിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി. ‘കല്യാണങ്ങളില്‍ ഒരു മൂലയില്‍ അസംബന്ധം പറയുന്ന’ അമ്മാവനോടാണ് മോദിയെ കോണ്‍ഗ്രസ് നേതാവ് ഉപമിച്ചത്. ‘താന്‍ വഹിക്കുന്ന പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് ആളുകള്‍ തന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുമെന്ന് കരുതുന്നതിനാലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി വിഡ്ഢിത്തങ്ങള്‍ സംസാരിക്കുന്നത്, എന്നാല്‍ പ്രധാനമന്ത്രിയുടെ വിഡ്ഢിത്തങ്ങള്‍ പുച്ഛത്തോടെയാണ് ജനങ്ങള്‍ കാണുന്നത്.’ പ്രിയങ്ക പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയാണ് മോദിയും ബിജെപിയും ചര്‍ച്ച ചെയ്യുന്നത്. സ്വന്തം പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി തയ്യാറാവുന്നില്ല’ എന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലിം ലീഗിന്റേതാണെന്നും

Top