വയനാട്: വയനാടിന് മെഡിക്കൽ കോളേജ് ഉറപ്പ് നൽകി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളിലല്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം അധികാരത്തിൽ തുടരുക മാത്രമാണെന്ന് പ്രിയങ്ക പറഞ്ഞു. അതിനായി രാജ്യത്തെ ജനങ്ങളുടെ ഇടയിൽ വിദ്വേഷം പടർത്തുകയാണ് മോദി ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
Also Read: പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; അന്വേഷണം പ്രഖ്യാപിച്ചു
മോദി ജനങ്ങളുടെ ഭൂമി, തുറമുഖങ്ങൾ വിമാനത്താവളങ്ങൾ എന്നിവയെല്ലാം സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു. ലോകത്തിന് മുന്നിൽ വയനാട് തിളങ്ങുന്നതിനായി ഒരുമിച്ച് നിൽക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
അതേസമയം പ്രിയങ്കയ്ക്ക് പിന്തുണയറിയിച്ച് രാഹുൽ ഗാന്ധിയും വേദിയിലെത്തിയിരുന്നു. മുന്നിൽ നിൽക്കുന്ന ആളെ മനസിലാക്കി പ്രിയങ്ക പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. മണ്ഡലത്തിലെ എല്ലാ യോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും.