CMDRF

അപ്രതീക്ഷിത സന്ദര്‍ശനം; ത്രേസ്യയുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി

കൊന്തയും മധുരവും നല്‍കിയാണ് ത്രേസ്യയും കുടുംബവും പ്രിയങ്കയെ സ്വീകരിച്ചത്.

അപ്രതീക്ഷിത സന്ദര്‍ശനം; ത്രേസ്യയുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി
അപ്രതീക്ഷിത സന്ദര്‍ശനം; ത്രേസ്യയുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: വയനാട്ടില്‍ വോട്ടറുടെ വീട്ടില്‍ അപ്രതീക്ഷിതമായി എത്തി പ്രിയങ്കാ ഗാന്ധി. കരുമാംകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ത്രേസ്യയുടെ വിമുക്ത ഭടനായ മകന്‍ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിര്‍ത്തിയിരുന്നു. തന്നോട് സംസാരിച്ച പ്രിയങ്കയോട് തന്റെ അമ്മയെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം പറഞ്ഞതോടെ വീട് എവിടെയെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി വാഹനം അങ്ങോട്ടേക്ക് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Read Also: ‘പശ്ചിമേഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണം’: നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് മസൂദ് പെസഷ്‌കിയന്‍

പ്രധാന പാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് വാഹനം ചെന്നു. വീട്ടിലേക്ക് കയറിയ പ്രിയങ്ക, അകത്തെ മുറിയിലെത്തി സോഫയില്‍ ഇരുന്നു. കൊന്തയും മധുരവും നല്‍കിയാണ് ത്രേസ്യയും കുടുംബവും പ്രിയങ്കയെ സ്വീകരിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഓടിയെത്തി. ഏറെ നേരം ത്രേസ്യയുമായി സംസാരിച്ച് തന്റെ മൊബൈല്‍ നമ്പര്‍ കൈമാറിയ ശേഷം വയനാട്ടില്‍ തനിക്ക് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പറഞ്ഞ് സ്‌നേഹം പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലിന് അടുത്തുള്ള വീട്ടിലെ താമസക്കാരാണ് ഇവര്‍.

Top