പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു
പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

വയനാട്: വയനാട് തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.

രാവിലെ റോഡ് ഷോയ്ക്കും ജനങ്ങളെ അഭിസംബോധന ചെയ്തതിനും ശേഷമാണ് പ്രിയങ്ക കളക്ടറേറ്റിലെത്തിയത്. കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മകനും ഭർത്താവിനും ഒപ്പം ആദ്യ സെറ്റ് പത്രിക നൽകി. പിന്നീട് അവർ പുറത്ത് പോയ ശേഷമാണ് സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാര്‍ഗെയും രാഹുൽ ഗാന്ധിയും ചേംബറില്‍ എത്തിയത്.

Also Read: കൂടെയുണ്ടാകുമെന്ന് വയനാട്ടുക്കാർക്ക് വാക്കുനൽകി പ്രിയങ്ക ഗാന്ധി

ഇവരുടെ സാന്നിധ്യത്തിലാണ് രണ്ടാം സെറ്റ് പത്രിക സമർപ്പിച്ചത്. നാമനിർദേശപത്രിക സമർപ്പിക്കാനായി സോണിയ ഗാന്ധിക്കും റോബോട്ട് വാദ്രക്കുമൊപ്പം ഇന്നലെ വൈകീട്ട് 8.30 യോടെയാണ് പ്രിയങ്ക ഗാന്ധി ബത്തേരിയിലെ റിസോർട്ടിലെത്തിയത്. പ്രിയങ്കയേയും സോണിയയെയും റിസോർട്ടിൽ വെച്ച് നേതാക്കൾ സ്വീകരിച്ചു. ഇന്ന് 10.30 യോടെ കൽപ്പറ്റയിലേക്ക് പുറപ്പെടും.

മൈസൂരിൽ വിമാനമിറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് ബത്തേരിയിലെത്തിയത്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞതും പ്രിയങ്കയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതും.

Top