CMDRF

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ; പത്ത് ദിവസം പര്യടനം

പ്രിയങ്ക എത്തുന്നതോടെ റോഡ‍് ഷോയും ആരംഭിക്കും

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ; പത്ത് ദിവസം പര്യടനം
പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ; പത്ത് ദിവസം പര്യടനം

കൽപറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. മണ്ഡലത്തിൽ നിലവില്‍ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്ത് തല കൺവെൻഷനുകൾ തുടക്കമിട്ടിട്ടുണ്ട്. 5 ലക്ഷം ഭൂരിപക്ഷം മുന്നിൽ കണ്ടാണ് പ്രവർത്തനം. പ്രിയങ്ക എത്തുന്നതോടെ റോഡ‍് ഷോയും ആരംഭിക്കും.

Also Read: ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു

വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പ്. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം വൈകാതെയുണ്ടാകും.

.

Top