ഡല്‍ഹി: ലൈംഗിക പീഡന പരാതി ഉയര്‍ന്ന ദേവഗൗഢയുടെ കൊച്ചുമകനും കര്‍ണാടക ഹസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായി പ്രജ്വല്‍ രേവണ്ണക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ആളാണ് പ്രജ്വല്‍ എന്ന് പ്രിയങ്ക പറഞ്ഞു. അയാളുമായി വേദി പങ്കിട്ട് അയാള്‍ക്ക് വേണ്ടി വോട്ട് ചോദിച്ച ആള്‍ ആണ് മോദി. പ്രജ്വലിന്റെ വിവാദത്തില്‍ മോദിയും അമിത് ഷായും നിശ്ശബ്ദരായി തുടരുന്നതെന്ത് കൊണ്ടെന്നും പ്രിയങ്ക ചോദിച്ചു.
കുറച്ച് ദിവസം മുന്‍പേ താന്‍ കുട്ടികളെ കാണാന്‍ 3 ദിവസം മാറി നിന്നപ്പോള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന് ആരോപിച്ചവര്‍ ആണ് മോദിയും അമിത് ഷായും. അവരുടെ മൂക്കിന് താഴെ നിന്ന് പ്രജ്വലിനെപ്പോലെ ഒരു കുറ്റവാളി ഓടി രക്ഷപ്പെട്ടിട്ടും ഇവര്‍ അറിഞ്ഞില്ലേ?. പ്രജ്വല്‍ രാജ്യം വിട്ടത് കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ അല്ലെന്ന് എങ്ങനെ വിശ്വസിക്കും എന്നും പ്രിയങ്ക ചോദിച്ചു.