CMDRF

പ്രിയങ്ക ഗാന്ധി ഒക്ടോബർ 23ന് നാമനിർദേശ പത്രിക സമർപ്പിക്കും

പ്രിയങ്കക്ക് രാഹുലിനെക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് പറയുന്നു.

പ്രിയങ്ക ഗാന്ധി ഒക്ടോബർ 23ന് നാമനിർദേശ പത്രിക സമർപ്പിക്കും
പ്രിയങ്ക ഗാന്ധി ഒക്ടോബർ 23ന് നാമനിർദേശ പത്രിക സമർപ്പിക്കും

കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. കൽപറ്റയിൽ റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ ജില്ല കലക്ടർക്ക് പത്രിക നൽകുക.

ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായ രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​നങ്ങ​ൾ ഇതിനകം തന്നെ സ​ജീ​വ​മാ​ണ്.

Also Read: കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്

റാ​യ്ബ​റേ​ലി, വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച രാ​ഹു​ൽ ര​ണ്ടിടത്തും വിജ​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ൽ​നി​ന്ന് രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. രാ​ജി പ്ര​ഖ്യാ​പ​ന സ​മ​യ​ത്തു​ത​ന്നെ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​. പ്രിയങ്കക്ക് രാഹുലിനെക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് പറയുന്നു.

ഇടതിൽ സി.​പി.​ഐ​യു​ടെ സീ​റ്റാ​യ വ​യ​നാ​ട്ടി​ൽ ഇത്തവണ സത്യൻമൊകേരിയാണ് മ​ത്സ​രി​ക്കുന്നത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ രാ​ഹു​ൽ ഗാ​ന്ധി 6,47,445 വോട്ടും ഇടത് സ്ഥാനാർഥി ആ​നി​രാ​ജ 2,83,023- ബി.ജെ.പിയുടെ കെ. ​സു​രേ​ന്ദ്ര​ൻ 1,41045 വോട്ടാണ് നേടിയത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം 3,64,422 ആണ്.

Top