ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കും; പ്രിയങ്ക ഗാന്ധി

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കും; പ്രിയങ്ക ഗാന്ധി

പത്തനംതിട്ട: ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ് സിഎഎ റദ്ദാക്കും എന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. സിഎഎയില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നല്‍കിയത്. രാഹുല്‍ സിഎഎക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നടക്കം പിണറായി വിമര്‍ശിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം ഏറ്റവും കൂടുതല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയതും ഈ വിഷയമായിരുന്നു.

മണിപ്പൂര്‍ കലാപ വിഷയത്തിലും പ്രിയങ്ക നിലപാട് പറഞ്ഞു. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കുമെന്നും സമാധാന ജീവിതത്തിലേക്ക് സംസ്ഥാനത്തെ കൊണ്ട് വരുമെന്നും അവര്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. വാളയാര്‍, വണ്ടിപ്പെരിയാര്‍ വിഷയങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. കേരളത്തിലെ തൊഴിലില്ലായ്മ രൂക്ഷമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി കിട്ടുന്നതെന്നും അവര്‍ വിമര്‍ശിച്ചു.

Top