CMDRF

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളില്‍ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും

28-ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും കോര്‍ണര്‍ യോഗങ്ങളില്‍ സംസാരിക്കും.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളില്‍ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളില്‍ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളില്‍ വയനാട്ടിലെത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ പി അനില്‍ കുമാര്‍ എംഎല്‍എ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 28-ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും കോര്‍ണര്‍ യോഗങ്ങളില്‍ സംസാരിക്കും.

29-ന് രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മലും മൂന്നര മണിക്ക് വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ മമ്പാടും എത്തും. വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക കോര്‍ണര്‍ യോഗങ്ങളില്‍ പങ്കെടുക്കും.

Also Read: അങ്കമാലി-എരുമേലി റെയില്‍പാതയ്ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നു; കേരളത്തിന് മുന്നില്‍ ത്രികക്ഷി കരാര്‍ നിര്‍ദ്ദേശം

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളും പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളും യുഡിഎഫ് പൂര്‍ത്തിയാക്കി. വെള്ളിയാഴ്ചയോടെ ബൂത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തീകരിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന റോഡ് ഷോയും സമ്മേളനവും വലിയ ആവേശമാണ് പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയതെന്ന് എ പി അനില്‍ കുമാര്‍ പറഞ്ഞു.

Top