ഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി. വയനാട്ടില്‍ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.
ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും കേസുകള്‍ സംബന്ധിച്ച വിവരങ്ങളും മുഴുവനായും വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Also Read: ഡോക്ടര്‍മാര്‍ക്ക് ആശ്വാസം; ശസ്ത്രക്രിയ പരാജയപ്പെട്ടാല്‍ കുറ്റക്കാരാക്കാനാവില്ല
വിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്താത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്കയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞ അദ്ദേഹം ഗാന്ധി കുടുംബത്തിന്റെ അഴിമതിപ്പണം ഒളിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചു.