CMDRF

ഇറാഖിലെ സൗദി ടിവി ചാനൽ ഓഫീസിന് തീയിട്ട് അക്രമികൾ

ഇറാഖി സർക്കാർ എത്രയും വേ​ഗം ചാനൽ പൂട്ടണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് അക്രമികളുടെ ആവശ്യം

ഇറാഖിലെ സൗദി ടിവി ചാനൽ ഓഫീസിന് തീയിട്ട് അക്രമികൾ
ഇറാഖിലെ സൗദി ടിവി ചാനൽ ഓഫീസിന് തീയിട്ട് അക്രമികൾ

ബാഗ്ദാദ്: ഇറാഖിലെ ബാ​ഗ്ദാദിലുള്ള സൗദി ടിവി ചാനലായ MBC ക്കെതിരെ ആക്രമണം.
ഇസ്രയേൽ കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹ്യ സിൻവറെ ഭീകരനെന്ന് വിശേഷിപ്പിച്ച ചാനൽ നടപടിയിൽ പ്രതിഷേധിച്ചാണ് ഓഫീസിന് അക്രമികൾ തീയിട്ടത്. അഞ്ഞൂറോളം വരുന്ന അക്രമികൾ ചാനലിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ സ്റ്റുഡിയോ കത്തിച്ചു. ചാനലിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിപ്പിച്ചു. കെട്ടിടത്തിന്റെ ഒരുഭാ​ഗം പൂർണമായും നശിച്ചു.

ഇറാഖി സർക്കാർ എത്രയും വേ​ഗം ചാനൽ പൂട്ടണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് അക്രമികളുടെ ആവശ്യം. കൂടാതെ ചാനലിലെ മാദ്ധ്യമപ്രവർത്തകർ പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയണമെന്നും അക്രമികൾ ആവശ്യപ്പെടുന്നു. നിലവിൽ ചാനൽ കെട്ടിടം കയ്യേറിയ പ്രക്ഷോഭകരെ ഇറാഖി പൊലീസ് പുറത്താക്കി.

Top