ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധം; നിരവധി പേർ അറ​സ്റ്റിൽ

ഇസ്രായേലിന് ബോംബ് വിതരണം ചെയ്യുന്നതിൽ യുഎസ് സർക്കാരിൻ്റെ പങ്ക് ഉയർത്തിക്കാട്ടാനാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്

ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധം; നിരവധി പേർ അറ​സ്റ്റിൽ
ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധം; നിരവധി പേർ അറ​സ്റ്റിൽ

ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേലിൻ്റെ നടപടികൾക്കെതിരെയുള്ള അമേരിക്കയുടെ പിന്തുണ അവസാനിപ്പിക്കണമെന്ന് പറഞ്ഞ് തിങ്കളാഴ്ച്ച നടന്ന പ്രതിഷേധത്തിൽ ഏകദേശം ഇരുനൂറോളം പേരെ പൊലീസ് അറ്സറ്റ് ചെയ്തു. ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറത്താണ് പ്രകടനം നടന്നത്.

“ഗാസയെ ജീവിക്കാൻ അനുവദിക്കൂ!” തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധക്കാർ രം​ഗത്തെത്തിയത്. പ്രതിഷേധക്കാരാരും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുള്ളിൽ കയറിയിരുന്നില്ല. എന്നാൽ, ഡസൻ കണക്കിനുപേർ ബ്രോഡ് സ്ട്രീറ്റിലെ പ്രധാന കെട്ടിടത്തിനുപുറത്ത് സ്ഥാപിച്ച പൊലീസ് ബാരിക്കേഡ് ചാടിക്കടന്നു. കാരണമൊന്നും വ്യക്തമാക്കാതെ 206 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

Also Read: യു.എന്നിന്റെ ദൗത്യസേനയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി

ഇസ്രായേലിന് ബോംബ് വിതരണം ചെയ്യുന്നതിൽ യുഎസ് സർക്കാരിൻ്റെ പങ്ക് ഉയർത്തിക്കാട്ടാനാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടതെന്ന് ജ്യൂയിഷ് വോയ്‌സ് ഫോർ പീസ് എന്ന സംഘടനയിൽ നിന്നുള്ള ബെത്ത് മില്ലർ പ്രസ്താവിച്ചു. ഇസ്രായേലിലേക്ക് ബോംബുകൾ അയക്കുന്നത് യുഎസ് സർക്കാർ നിർത്തണമെന്നും ഗാസയിൽ പലസ്തീനികൾക്കെതിരായ ഇസ്രായേൽ വംശഹത്യയിൽ നിന്ന് ലാഭം നേടുന്നത് നിർത്തണമെന്നും ആവശ്യപ്പെടുന്നതിനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്.” ഗാസയിലെ കമ്മ്യൂണിറ്റികൾ കഷ്ടപ്പെടുമ്പോൾ, വാൾസ്ട്രീറ്റിലെ ആയുധ നിർമ്മാതാക്കൾ സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

Also Read: ആഫ്രിക്കയിലെ എയര്‍പോര്‍ട്ട് ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; രാജ്യത്ത് പ്രതിഷേധം ശക്തം

പ്രതിഷേധത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്തതായായണ് വിവരം. പ്രതിഷേധക്കാരുടെ ഒരു ചെറിയ സംഘം ഇസ്രായേൽ പതാകകൾ വീശിയും പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾക്ക് മുകളിലൂടെ ആക്രോശിച്ചും പ്രകടനം തടസ്സപ്പെടുത്താൻ ശ്രമിച്ചു. അതേസമയം, ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

Top